InternationalNews

ഹൃദയാഘാതം, ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു

റിയോ ഡി ജനീറ∙ ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു. 33 വയസ്സുള്ള ലാരിസയ്ക്കു കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അവസാനം വരെ ജീവിതത്തിലേക്കു തിരികെയെത്താൻ പോരാടിയാണ് ലാരിസ ജീവൻ വെടിഞ്ഞതെന്ന് അവരുടെ കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിച്ചു.

യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘കോമ’യിലായിരുന്ന ലാരിസയ്ക്കു പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.

ലബോറട്ടറിയിലെ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ 30,000ത്തിന് മുകളിൽ ആരാധകരാണ് ലാരിസ ബോര്‍ജസിനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button