KeralaNews

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു,മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതായി ബന്ധുക്കളുടെ പരാതി

കോട്ടയം: ഗള്‍ഫില്‍ നിന്നുമെത്തി നാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു.കുറുമുള്ളൂര്‍ കല്ലമ്പാറ മനോജ്ഭവനില്‍ മഞ്ജുനാഥ്(39)ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ 21 നാണ് മഞ്ജുനാഥ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്.തുടര്‍ന്ന് കല്ലമ്പാറയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ ഭക്ഷണവുമായി വീട്ടിലെത്തി.പുറത്തേക്ക് ആളെ കാണാതായതോടെ ആരോഗ്യവകുപ്പില്‍ വിവരമറിയിയ്ക്കുകയായിരുന്നു.ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 108 ആംബുലന്‍സില്‍ മഞ്ജുനാഥിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ നാലുമണിയ്ക്ക് ആശുപത്രിയില്‍ എത്തിച്ച രോഗിയെ ഏഴുമണിയോടെ മാത്രമാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത് എന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

മൂന്നുമണിക്കൂര്‍ ഇദ്ദേഹത്തെ ആംബുലന്‍സില്‍ തന്നെ കിടത്തിയ്ക്കുകയായിരുന്നു.ബന്ധുക്കള്‍ രോഷാകുലരായതോടെ ഇയാളെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലു ഉടന്‍ മരണം സംഭവിയ്ക്കുകയായിരുന്നു.മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. കൊവിഡ് പരിശോധനയ്ക്കായി ശ്രവം ശേഖരിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ കൊവിഡ് പ്രോട്ടോകേള്‍ അനുസരിച്ചായിരിയ്ക്കും സംസ്‌കാരം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button