KeralaNews

അധ്യാപികയുടെ കളഞ്ഞുപോയ മാല കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; ഒന്‍പതാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

കോഴിക്കോട്: അധ്യാപികയുടെ വീണുപോയ രണ്ടുപവന്‍ മാല തിരിച്ചേല്‍പ്പ് മാതൃകയായി വിദ്യാര്‍ഥി. കോഴിക്കോട് ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ താല്‍ക്കാലിക അധ്യപിക ശ്രീലക്ഷ്മയുടെ മാലയാണ് സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ വച്ച് വീണുപോയത്. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥിയായ അനന്തു ഫുട്ബോള്‍ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോള്‍ സ്വര്‍ണമാല വീണുകിട്ടുകയായിരുന്നു.

മാല കിട്ടിയ വിവരം കുട്ടി പ്രധാനാധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിലാണ് അനന്തു ശ്രീക്ഷ്മിക്ക് മാല കൈമാറിയത്. സ്‌കൂള്‍ അധികൃതരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അനന്തുവിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുവരുന്നത്.

student gave back teacher’s missing golden necklace in kozhikode

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button