Featuredhome bannerHome-bannerKeralaNews

മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച് KSRTC ജീവനക്കാർ; ചോദ്യംചെയ്ത് മകൾ | വീഡിയോ

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമന്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button