EntertainmentKeralaNews

കുഞ്ഞൻ ആഡംബര വാഹനം മിനി കണ്‍ട്രിമാൻ സ്വന്തമാക്കി നവ്യാ നായർ

കൊച്ചി:മലയാളത്തിന്റെ പ്രിയ താരമാണ് നവ്യാ നായര്‍ (Navya Nair). സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്ന താരവുമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പുതിയ കാര്‍ വാങ്ങിച്ചതിന്റെ ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞൻ ആഡംബര വാഹനമായ മിനി കണ്‍ട്രിമാനാണ് (mini countryman) നവ്യാ നായര്‍ സ്വന്തമാക്കിയത്. KL 07CX 3223 എന്ന ഫാൻസി നമ്പറും നവ്യാ നായര്‍ വാഹനത്തിനായി സ്വന്തമാക്കി. ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് നവ്യാ നായര്‍ വാഹനം വീട്ടിലേക്ക് കൊണ്ടുപോയത്. മലയാള സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ് മിനി കണ്‍ട്രിമാൻ.

മിനി കണ്‍ട്രിമാന്റെ പുതിയ പതിപ്പ് 2021ല്‍ തന്നെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 40.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്‍ഷോറൂം വില. നിരവധി ആഡംബര സംവിധാനങ്ങളോടെയാണ് വാഹനം എത്തിയിരിക്കുന്നത്. വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത.

ട്വിൻ പവര്‍ ടെക്നോളജിയിലാണ് മിനി കണ്‍ട്രിമാൻ. മിഡ് നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്റ് ബ്ലൂ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, വൈറ്റ് സില്‍വര്‍, സെയ്‍ജ് ഗ്രീൻ എന്നീ നിറങ്ങളിലാണ് കണ്‍ട്രിമാൻ ലഭ്യമാകുക. വൈറ്റ് സില്‍വര്‍ കളറിലുള്ള വാഹനമാണ് നവ്യാ നായര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മികച്ച വില്‍പനയുള്ള കുഞ്ഞൻ ആഡംബര വാഹനമാണ് മിനി കണ്‍ട്രിമാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button