FeaturedHome-bannerKeralaNews

ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി

കൊല്ലം:ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിയ്ക്കും. വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതി സൂരജിനെ കോടതിയിൽ ഹാജരാക്കി. വൻജനക്കൂട്ടമാണ് ദാരുണമായ കൊലക്കേസിന്റെ വിധി അറിയാനായി കോടതിക്ക് മുന്നിൽ എത്തിയത്

കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് പ്രോസിക്യൂഷൻ.പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻഎന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയോട് കോടതി, ഒന്നും പറയാനില്ലന്നും മറുപടി നൽകി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button