നറുക്ക് വീണില്ല; പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്‍ ഇന്നും ചര്‍ച്ചക്കെടുത്തില്ല
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം തടയുന്നതിനുള്ള എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ ഇന്നും ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കില്ല. ഇന്ന് സഭ ചേരുമ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല.
തൊഴിലുറപ്പ് പദ്ധതി, ഇഎസ്‌ഐ, ബാങ്കുകളുടെ ജപ്തി അധികാരമുള്ള സര്‍ഫാസി നിയമ ഭേദഗതി ഇവയായിരുന്നു മറ്റ് ബില്ലുകള്‍. ശബരിമലയില്‍ നിലവിലെ സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി തുടരണമെന്നായിരുന്നു ബില്ലിലെ ആവശ്യം. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്നായിരുന്നു പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്ലിന്റെ പേര്. പുതിയ മന്ത്രിസഭ അധികാരം ഏറ്റശേഷംആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ഇത്. ലോക്‌സഭയില്‍ ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്.