30.5 C
Kottayam
Friday, October 18, 2024

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍,ഇന്ത്യ 224/8

Must read

സതാംപ്ടണ്‍:പാക്കിസ്ഥാനെ അടിച്ചൊതുക്കിയ ഇന്ത്യന്‍ വീര്യം മറ്റൊരു അയല്‍ക്കാരനായ
അഫ്ഗാനിസ്ഥാനു മുന്നില്‍ വിലപ്പോയില്ല.ഇന്ത്യയോടുള്ള വിജയം ലോക കപ്പ് നേട്ടത്തേക്കാള്‍ വലുതെന്ന ആവേശത്തിലാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാര്‍ കളത്തിലിറങ്ങിയത്.അഫ്ഗാന്‍ ബൗളര്‍മാരുടെ പോരാട്ട വീര്യത്തിനു മുമ്പില്‍ കീഴടങ്ങിപേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഓരോരുത്തരായി കൂടാരം കയറി 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ224 റണ്‍സ്‌ നേടി മദ്ധ്യ നിരയില്‍ വിരാട് കോഹ്ലിയും രാഹുലും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.രാഹുല്‍ 53 പന്തില്‍ 30 റണ്‍സ് നേടി.ധോണി യാദവ് കൂട്ടുകെട്ടും ഇന്ത്യുടെ സ്‌കോര്‍ മെല്ലെ ഉയര്‍ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ട് ഓപ്പണര്‍മാരെയും തുടക്കത്തില്‍ തന്നെ നഷ്ടമായി.തുടര്‍ന്നെത്തിയ വിജയ് ശങ്കറിനും കാര്യമായി ഒന്നും ചെയ്യാനായില്ല. പിന്നീട് വന്ന ക്യാപ്ടന്‍ വിരാട് കോഹ്ലി 63 പന്തില്‍ 67 റണ്‍സ് നേടി.അവസരോചിതമായി കേദാര്‍ യാദവിന്റെ അര്‍ദ്ധ സെഞ്ചുറി കൂടിയില്ലെങ്കില്‍ ഇന്ത്യന്‍ നില കൂടുതല്‍ പരുങ്ങലിലായേനെ അഫ്ഗാന് വേണ്ടി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week