KeralaNews

ഇടുക്കിയില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കി:അണക്കര ചിറ്റാം പാറയ്ക്ക് സമീപം പൊൻകുന്നം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വടക്കേ എസ്റ്റേറ്റിൽ വെടിയേറ്റ് ഒരാൾ മരിച്ചു. മരിച്ചത് അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് പ്രാഥമിക നിഗമനം.

എസ്റ്റേറ്റ് മാനേജർ അനൂപിനെ വണ്ടൻമേട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇവർ ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രിയിൽ എസ്റ്റേറ്റിൽ നിന്നും വ്യാപകമായി തടി മോഷണം പോകുന്നതിനാൽ അനൂപും സംഘവും കാവലിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു. ഈ സമയം ഏലക്കാട്ടിൽ അതിക്രമിച്ചുകയറി ഏലക്ക മോഷ്ടിക്കുവാൻ വേണ്ടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളും ആയി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വെടിവെക്കുകയായിരുന്നു.

ആരാണ് വെടിവച്ചെതെന്ന കാര്യത്തിൽ വ്യക്തതയില്ല. വണ്ടന്മേട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട ആളുടെ മൃതദേഹം കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട ഒരാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തുന്നു. സംഭവസ്ഥലത്തു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഇടുക്കി ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button