CrimeNationalNews

ഭാര്യാ കാമുകനെ കൊന്ന യുവാവ്‌ പിടിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ ഭാര്യയുടെ കാമുകനെ ഭർത്താവ് കൊലപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതികൾ പിടിയിലായി. കണ്ണകി നഗർ നിവാസി സന്തോഷ് കുമാറാണ് മരിച്ചത്, ഇളവരശൻ, സുഹൃത്ത് അരുൺ, എന്നിവരാണ് പൊലീസ് പിടിയിലായത്.

പുതുപ്പേട്ടിൽ ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ ഉറങ്ങിക്കിടന്ന സന്തോഷ് കുമാറിനെ ഇളവരശനും അരുണും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒൻപത് തവണ ബ്ലേഡ് കൊണ്ട് ഇവർ സന്തോഷ് കുമാറിന്റെ കഴുത്ത് മുറിച്ചു. സംഭവത്തിന് ശേഷം കടന്ന പ്രതികളെ എഗ്മോർ പൊലീസ് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button