NationalNews

മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത റാങ്ക്,മൃഗസ്‌നേഹം മൂലം വെറ്റിനറി ഡോക്ടറായി, തെലങ്കാനയില്‍ ബലാത്സംഗത്തിനുശേഷം ചുട്ടകരിയ്ക്കപ്പെട്ട യുവവനിതാ ഡോക്ടറുടെ ജീവിതം ഇങ്ങനെ

ഹൈദരാബാദ്: ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ചുട്ടെരിയ്ക്കപ്പെട്ട തെലങ്കാനയിലെ വനിതാ ഡോക്ടറാണ് ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.യുവതിയേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.

പഠിയ്ക്കാന്‍ അതീവ സമര്‍ത്ഥയായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്തെ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ജീവനുതുല്യം സേനഹിച്ചിരുന്ന യുവതിയ്ക്ക് വെറ്റിനറി സയന്‍സ് തെരഞ്ഞെടുക്കാന്‍ അധികം ആലോചിയ്‌ക്കേണ്ടി വന്നില്ല.

അവള്‍ക്ക് മൃഗങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെയാണ് മെഡിസിന് റാങ്ക് ലഭിച്ചിട്ടും അവള്‍ ഗ്ലാമറുള്ള മനുഷ്യരുടെ ചികിത്സ ഒഴാവാക്കി മൃഗഡോക്ടറാക്കിയത്. കുട്ടിക്കാലം മുതലേ മൃഗങ്ങളോട് അവള്‍ക്ക് വലിയ സ്നേഹമായിരുന്നു. തെരുവ് നായകള്‍ക്കും പശുക്കള്‍ക്കും കുതിരകള്‍ക്കുമെല്ലാം ആഹാരം നല്‍കുമായിരുന്നു. ചെറിയ വീട്ടില്‍ താമസിക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളെ മാറ്റി നിര്‍ത്തിയിരുന്നില്ല” ”മൃഗങ്ങളോടുള്ള സ്നേഹം, പുസ്തകങ്ങള്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, ആഹാരം പാകം ചെയ്യുക ഇതെല്ലാമായിരുന്നു അവള്‍ക്ക് പ്രിയം. ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും ഇങ്ങനെയാകില്ലായിരുന്നു ബന്ധുക്കളിലൊരാള്‍ കണ്ണീരോടെ പറഞ്ഞു.

യുവതിയുടെ മരണമെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് കുടുംബമെന്ന്  ഡോക്ടറുടെ അമ്മാവന്‍ പറയുന്നു ”അവളുടെ അമ്മയും സഹോദരിയും ആശ്വസിപ്പിക്കാനാവാത്ത വിധം ദുഃഖത്തിലാണ്. വരുന്നവരെല്ലാം പറയുന്നത് നീതി ലഭിക്കുമെന്നാണ്. അതുകൊണ്ട് എന്താണ് പ്രയോജനം? ഞങ്ങളുടെ മകള്‍ തിരിച്ചുവരുമോ? നിര്‍ഭയയ്ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ഗതികേട്” –

ജോലികിട്ടിയതിന് ശേഷം, മൂന്ന് വര്‍ഷം മുമ്പാണ് അവള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇപ്പോഴുള്ള വീട്ടിലേക്ക് മാറിയത്. കാണുമ്പോഴെല്ലാം ചിരിച്ച് കുറച്ചുവാക്കുകളെങ്കിലും സംസാരിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടിയെക്കുറിച്ച് അയല്‍വാസികളും പറയുന്നു.

”ഞങ്ങളുടെ സമുദായത്തില്‍ അവിവാഹിതയായ പെണ്‍കുട്ടി മരിച്ചാല്‍ സംസ്‌കാരച്ചടങ്ങിന് മുമ്പ് അവളെ പ്രതീകാത്മകമായി ഒരു മരവുമായി വിവാഹം ചെയ്യിക്കണം.കത്തിക്കരിഞ്ഞ ചാരവുമായി ഞങ്ങള്‍ക്ക് അതുപോലും ചെയ്യാന്‍ സാധിച്ചില്ല. ആകെ ചെയ്യാനുള്ളത് അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ്” ബന്ധുക്കള്‍ പറഞ്ഞു.

കേസില്‍ നാലു പ്രതികള്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button