കൊല്ലം: കൊട്ടിയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 93 കാരനെ പോക്‌സോ വകുപ്പു ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂര്‍ കുന്നുവിള വീട്ടില്‍ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.
കൊവിഡ് പരിശോധനയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. അന്യജില്ലയില്‍ താമസിക്കുന്ന മാതാവിന്റെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.
ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കി. അതോടെയാണ് കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News