EntertainmentKeralaNews

800 മൈൽ കാൽനട യാത്ര’; പ്രണവ് മോഹൻലാൽ യൂറോപ്പിലെന്ന് വിനീത് ശ്രീനിവാസൻ,റിയല്‍ലൈഫ് ചാര്‍ലിയെന്ന് ആരാധകര്‍

കൊച്ചി:ലയാളികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകർക്ക് എന്നും പ്രിയ താരമാണ് പ്രണവ്. സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന പ്രണവിനെ ‘റിയൽ ലൈഫ് ചാർളി, മല്ലു സുപ്പർമാൻ’ എന്നിങ്ങനെയാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

പ്രണവിന്റെ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ഫോട്ടോകളെല്ലാം ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

പ്രണവ് ഇപ്പോൾ യൂറോപ്പ് യാത്രയിലാണെന്നും 800 മൈല്‍സ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാൽനടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറഞ്ഞു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു വിനീതിന്റെ വെളിപ്പെടുത്തൽ. 

‘ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട് അതില്‍ ഇതിന്‍റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്’, എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രണവിനെ കുറിച്ച് ഹൃദയം സിനിമയുടെ നിർമ്മാതാവ്  വിശാഖ് സുബ്ര​ഹ്മണ്യം പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. “പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. അന്ന് തായ്ലാൻഡിൽ ആയിരുന്ന അവൻ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വർഷം മുഴുവൻ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവൻ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാൻ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്”, എന്നാണ് വിശാഖ് പറഞ്ഞിരുന്നത്. 

https://www.instagram.com/p/CkAZWYKLh-n/?utm_source=ig_web_copy_link
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായികമാരായി എത്തിയ ചിത്രം പ്രണവിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രം കൂടിയാണ്. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button