KeralaNews

ട്രാന്‍സ്‌ജെന്‍ഡറിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ട്; പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കി എഴുപതുകാരന്‍

കൊച്ചി: ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പ്രമുഖ പത്രത്തില്‍ വിവാഹ പരസ്യം നല്‍കി എഴുപതുകാരന്‍. പ്രമുഖ ദിനപ്രത്ത്രില്‍ ഞായറാഴ്ചയാണ് ഇത്തരമൊരു പരസ്യം വന്നത്. ട്രാന്‍സ്‌ജെന്‍ഡറിനെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് മാതാപിതാക്കളില്‍ നിന്ന് ആലോചന ക്ഷണിച്ചുകൊണ്ടായിരിന്നു പരസ്യം.

തൃശ്ശൂര്‍ സ്വദേശിയായ എഴുപതുകാരാണ് പരസ്യം നല്‍കിയത്. ജീവിതത്തിലേക്ക് ഒരു കൂട്ടുവേണമെന്ന തോന്നലിലാണ് തൃശ്ശൂര്‍ എടമുട്ടം സ്വദേശി വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍ അത് ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മക്കളെ അറിയിച്ച് അവരുടെ പൂര്‍ണപിന്തുണയോടെയാണ് വിവാഹപ്പരസ്യം നല്‍കിയത്.

മക്കള്‍ രണ്ടുപേരും വിവാഹശേഷം ഗള്‍ഫിലാണ്. ഭാര്യ മരിച്ചതോടെ വീട്ടില്‍ ഒറ്റയ്ക്കായി. ഈ സാഹചര്യത്തില്‍ വീട്ടില്‍ സൗണ്ട് അലര്‍ട്ട് സിസ്റ്റം സ്ഥാപിക്കാനായി ണ്‍പാലീസ് സ്റ്റേഷനില്‍ അനുമതിതേടി. അവിടത്തെ വനിതാ എഎസ്ഐ.യാണ് വീണ്ടും വിവാഹം കഴിച്ചുകൂടേ എന്നു ചോദിച്ചത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് അങ്ങനെ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹപരസ്യം കണ്ട് നിരവധിപേര്‍ ബന്ധപ്പെട്ടു. എന്നാല്‍ വന്ന അന്വേഷണങ്ങളൊക്കെയും 35-ല്‍ത്താഴെ പ്രായമുള്ളവര്‍. 50 വയസ്സെങ്കിലും വേണമെന്ന താത്പര്യത്തിലാണ് ഈ തൃശൂര്‍ സ്വദേശി. തനിക്കൊപ്പം മറ്റൊരാള്‍ക്കും ആശ്വാസമാകട്ടേയെന്ന ചിന്തയിലാണ് ട്രാന്‍സ്ജെന്‍ഡറിനെ ക്ഷണിക്കുന്നത്. അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker