KeralaNewsRECENT POSTS
ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയറില്‍ സീറ്റ് ബെല്‍റ്റ് മുറികി ഏഴു വയസുകാരന് ദാരുണാന്ത്യം
ചേര്‍ത്തല: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന ഏഴു വയസുള്ള കുട്ടി വയറില്‍ സീറ്റ് ബെല്‍റ്റ് മുറുകി മരിച്ചു. ഇന്ന് രാവിലെ തിരുവിഴയിലാണ് അപകടം നടന്നത്. ഡ്യുറോ ഫ്‌ളക്‌സ് ചെയര്‍മാന്‍ ജോര്‍ജ് എല്‍. മാത്യുവിന്റെ കൊച്ചുമകന്‍ ജോഹറാണ് അപകടത്തില്‍ മരിച്ചത്. ജോഹറും മാതാപിതാക്കളും, അനുജത്തിയും കാറില്‍ തമിഴ്‌നാട്ടില്‍ നിന്നും ആലപ്പുഴയിലേക്ക് പോകും വഴി തിരുവിഴയിലാണ് അപകടം ഉണ്ടായത്. സീറ്റ് ബെല്‍റ്റ് മുറുകി ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പ്രഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News