NationalNewsRECENT POSTS
കൊറോണ ബാധിതനെന്ന് സംശയം; ഗ്രാമത്തെ രക്ഷിക്കാന്‍ 54കാരന്‍ ജീവനൊടുക്കി
തെലങ്കാന: കൊറോണ ബാധിതനാണെന്ന സംശയത്തെ തുടര്‍ന്ന് 54 കാരന്‍ രോഗം ഗ്രാമത്തിലെ മറ്റാരിലേക്കും പകരാതിരിക്കാന്‍ ജീവനൊടുക്കി. തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന നിഗമനത്തിലായിരിന്നു ആത്മഹത്യ. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം.
രോഗലക്ഷണങ്ങള്‍ പ്രകടമായ ഉടന്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ എത്തുകയം ചികിത്സ തേടുകയും ചെയ്തിരുന്നു. പരിശോധനകള്‍ക്കൊടുവില്‍ ഇയാള്‍ കൊറോണ ബാധിതനല്ലെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാരുടെ വാക്കുകള്‍ കണക്കിലെടുക്കാതിരുന്ന ഇയാള്‍ ആരും തന്റെ അടുത്തേയ്ക്ക് വരരുതെന്ന് നിര്‍ദേശിച്ചു. താന്‍ കൊറോണ ബാധിതനാണെന്ന് സ്വയം വിശ്വസിച്ചിരുന്ന ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News