Home-bannerNationalNews
സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 ജവാന്മാര്‍ക്ക് കൊവിഡ്; ആയിരത്തോളം ജവാന്മാര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ മയൂര്‍വിഹാറിലുള്ള സിആര്‍പിഎഫ് 31 ബറ്റാലിയനിലെ ആയിരത്തോളം ജവാന്മാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ച ജവാന്മാര്‍ ചികിത്സയിലാണ്.
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് സിആര്‍പിഎഫ് ജവാന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 55 വയസുകാരനായ ആസാം ബാര്‍പേട്ട സ്വദേശി ഇക്രം ഹുസൈനാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
അഞ്ച് ദിവസം മുമ്പാണ് ഇദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജവാനും ഇദ്ദേഹമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News