തൃശൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊരട്ടി സ്വദേശി കവലക്കാടന്‍ ഷൈജു(46) വിനെയാണ് കൊരട്ടി സി.ഐ. ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്.
2019-ല്‍ ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവതിയെ കൊരട്ടിയിലെയും അങ്കമാലിയിലെയും സ്വകാര്യ ലോഡ്ജുകളില്‍ എത്തിച്ചു പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അന്വേഷണസംഘത്തില്‍ എസ്.ഐ. രാമു ബാലചന്ദ്രബോസ്, എ.എസ്.ഐ.മാരായ എം.എം.ബാഷി, സി.പി.ഷിബു, സി.പി.ഒ. പി.എം.ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിശദപരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News