KeralaNews

ലോക്ക് ഡൗണ്‍ ലംഘിച്ച് കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ 40 പേര്‍ അറസ്റ്റില്‍

കൊച്ചി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പേര്‍ അറസ്റ്റില്‍. കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്.

<p>പനമ്പിള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. പല തവണ വിലക്കിയിട്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവര്‍ പ്രഭാത സവാരിക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.</p>

<p>പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ആണ് പോലീസ് നടപടി. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button