News
പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിനിടിച്ച് നാലു മരണം
ഡെറാഡൂണ്‍: പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിനിടിച്ച് നാലു മരണം. ലക്‌സര്‍ – ഹരിദ്വാറില്‍ റൂട്ടിലായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം 6.30ഓടെ ജമല്‍പൂര്‍ റെയില്‍വേ ക്രോസിലാണ് ആളുകളെ ട്രെയിനിടിച്ചത്. ട്രാക്കിലൂടെ അലസമായി നടന്നു നീങ്ങുകയായിരുന്ന ആളുകളാണ് അപകടത്തില്‍ പെട്ടത്.
100 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. ഹരിദ്വാര്‍ പോലീസും സംഭവം അന്വേഷിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News