ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനും മഴ വില്ലനായി. കനത്ത മഴയെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യന്‍ സമയം 7.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 10 മണിവരെ മഴ തുടര്‍ന്നതോടെ മൈതാനത്ത് മത്സരം സാധ്യമാകില്ലെന്ന് 10.28-ന് ഗ്രൗണ്ട് പരിശോധിച്ച അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് പരമ്പരയുടെ താരം.
ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 33 റണ്‍സിന്റെ ജയം സ്വന്തമാക്കി പരമ്പര കൈക്കലാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News