EntertainmentNationalNews

ഒന്നും രണ്ടുമല്ല, 35 കോടിയുടെ വീട്; വിജയുടെ വീടിനോട് ചേര്‍ന്ന് നടി തൃഷ സ്വന്തമാക്കിയ ആഡംബര വീട്

ചെന്നൈ:പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ് നടി തൃഷ. എത്രയോ വര്‍ഷമായി സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി ഇപ്പോഴും അതേ രീതിയില്‍ തന്നെ നായികയായി തുടരുകയാണ്. ഇടയ്ക്ക് മലയാളത്തിലേക്കും അഭിനയിക്കാന്‍ എത്തിയതും ശ്രദ്ധേമായിരുന്നു.

അതേ സമയം സിനിമയിലൂടെ ഉണ്ടായ വളര്‍ച്ചയ്ക്ക് പുറമേ വ്യക്തി ജീവിതത്തിലും പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി. താരങ്ങള്‍ പുതിയതായി വീടോ കാറോ വാങ്ങിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ തൃഷ കോടികള്‍ മുടക്കി വാങ്ങിയ വീടിനെ കുറിച്ച് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

പൊന്നിയന്‍ സെല്‍വന്‍, റാങ്കി എന്നിങ്ങനെ രണ്ട് സിനിമകള്‍ തിയറ്ററുകളില്‍ എത്തിച്ചാണ് 2022 ല്‍ തൃഷ പ്രേക്ഷക മനസ് കവര്‍ന്നത്. ഏറ്റവും പുതിയതായി വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 67 എന്ന ചിത്രത്തില്‍ തൃഷയും നായികയായിട്ടെത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയില്‍ തൃഷയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടി കോടികള്‍ വിലമതിക്കുന്നൊരു വീട് സ്വന്തമാക്കിയതിന്റെ വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്.

മുന്‍പ് നടന്‍ അജിത്തിന്റെ വീടിന് സമീപം അഞ്ച് കോടി മുതല്‍ മുടക്കില്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇളയദളപതി വിജയുടെ വീടിന്റെ സമീപം മുപ്പത്തിയഞ്ച് കോടിയുടെ വീട് വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. വിജയുടെ വീടിനോട് ചേര്‍ന്ന് തന്നെ വീട് വാങ്ങിയതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ പേജിലൂടെ വ്യാപകമായി വൈറലാവുകയാണ്.

അടുത്തിടെ വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. അന്ന് പല പ്രമുഖ നടിമാരുടെയും പേരിനൊപ്പം ചേര്‍ന്നാണ് കിംവദന്തി പ്രചരിച്ചത്. ഇതിനോട് അനുബന്ധിച്ച് പല വാര്‍ത്തകള്‍ വന്നെങ്കിലും വിജയോ അടുത്തവൃത്തങ്ങളോ വാര്‍ത്തയോട് പ്രതികരിച്ചില്ല. അതേ സമയം തൃഷ കൂടി നടന്റെ വീടിന് അടുത്തേക്ക് വരുന്നതിനെ ചുറ്റിപ്പറ്റി പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

നിലവില്‍ തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിച്ച നായികയായി മാറിയിരിക്കുകയാണ് തൃഷ കൃഷ്ണന്‍. പൊന്നിയന്‍ സെല്‍വനിലെ കുന്ദവി ഇളയ പിറാത്തി എന്ന കഥാപാത്രമാണ് തൃഷയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തത്. രാജകുമാരിയായിട്ടുള്ള തൃഷയുടെ വരവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇനി പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം കൂടി വരാന്‍ പോവുകയാണ്.

സത്രുങ്ക വേട്ടെ 2, ദി റോഡ് എന്നിങ്ങനെ രണ്ട് സിനിമകളാണ് തൃഷയുടേതായി വരാനിരിക്കുന്നത്. ഇതിന് പുറമേ റാം എന്ന മലയാള സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതാണ്. മുന്‍പ് നിവിന്‍ പോളിയുടെ നായികയായിട്ടാണ് തൃഷ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹേഡ് ജൂഡ് സിനിമയിലെ നായിക വേഷത്തിലൂടെ മലയാളത്തിലും തരംഗമാവാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button