InternationalNews
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാം. നിലവില്‍ വര്‍ഷം തോറുമാണ് കരാര്‍ പുതുക്കിയിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത് ബാധകമാണ്.
നിലവിലുള്ള കരാറുകളുടെ കാലാവധി അവസാനിച്ച ശേഷം മാത്രമേ മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ തൊഴില്‍ കരാര്‍ പുതുക്കാവൂ എന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ കരാറുകളും പ്രത്യേകം കമ്മീഷന്റെ പരിഗണനക്ക് അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News