ആശങ്ക ഉയരുന്നു, ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കാെവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് – 10, കണ്ണൂർ -2, മലപ്പുറം – 5, വയനാട് – 3, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് – 1 വീതം
പാലക്കാട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
ഇവരില്‍ 14 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്നും ചെന്നൈ രണ്ട്, മുംബൈ നാല് ബെംഗളുരൂ ഒന്ന് എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നവരാണ്.. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. ഇന്ന് സ്ഥിരീകരിച്ചവരില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
ഇന്ന് മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. ഇവരില്‍ രണ്ടുപേര്‍ കൊല്ലം സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.
36,910 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രിയിലുമാണുള്ളത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.
കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.