31.7 C
Kottayam
Friday, May 10, 2024

വെണ്ണലയില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം എറണാകുളത്ത് ഇന്ന് 25 പേര്‍ക്ക് കൊവിഡ്

Must read

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

• ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 1 ന് റോഡ് മാര്‍ഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശി.

• ജൂലൈ 3 ന് ബാംഗ്ലൂര്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,

• ജൂണ്‍ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തന്‍കുരിശ് സ്വദേശികള്‍,

• ജൂണ്‍ 24 ന് ബഹറിന്‍ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശിനി,

• ജൂണ്‍ 22 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി

• ജൂലൈ 1 ന് റോഡ് മാര്‍ഗം മഹാരാഷ്ട്രയില്‍ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി

• ജൂണ്‍ 17 ന് മാള്‍ഡോവ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശി

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസ്സുള്ള കുടുംബാoഗങ്ങള്‍ക്കും, അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂര്‍ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂര്‍ക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കള്‍

• ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനി,

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗവും, 24 വയസ്സുള്ള തേവര സ്വദേശിയും

• കൂടാതെ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ഇന്നലെ (5/7/ 20) രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 23 പേരെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു.

• ഇന്നലെ പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതം ജില്ലയില്‍ ചികിത്സയിലുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

• ഒരു തമിഴ്‌നാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടെ 16 പേര്‍ ഇന്ന് രോഗമുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week