BusinessKeralaNews

230 കിലോമീറ്റർ റേഞ്ച്, 7.98 ലക്ഷം രൂപ; ഇലക്ട്രിക് വാഹനങ്ങളിലെ താരമായി MG Comet EV

കൊച്ചി:ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ എന്ന പ്രത്യേകതയുമായി വരുന്ന എം.ജി കോമറ്റിന്‍റെ വില പ്രഖ്യാപിച്ചു. വിവിധ കസ്റ്റമൈസേഷനോടെ എത്തുന്ന കോറ്റിന്റെ ഏറ്റവും കുറഞ്ഞ വില 7.98 ലക്ഷം രൂപ മുതലായിരിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇവിയായി കോമറ്റ് മാറും.

നിലവിൽ ടാറ്റയുടെ ടിയാഗോ ഇവിയാണ് ഏറ്റവും വില കുറവുള്ളത്. ടിയാഗോ ഇവിക്ക് പത്ത് ലക്ഷം രൂപ മുതലാണ് വില. ഇക്കഴിഞ്ഞ ഏപ്രിൽ 19 എം.ജി കോമറ്റ് ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. കാറിന്‍റെ ബുക്കിങും വിൽപനയും താമസിയാതെ തുടങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

മൂന്ന് ഡോര്‍ മോഡലായിരിക്കും ഈ വാഹനം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2010 എം.എം ആയിരിക്കും കോമറ്റിന്റെ വീല്‍ബേസ്. പരുക്കൻ റോഡുകളിൽ സുഗമമായി ഓടിക്കാൻ സാധിക്കുന്ന വാഹനമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ട്വിൻ സ്‌ക്രീൻ ഡിസൈൻ, കാർ കണക്ട് ടെക്‌നോളജിയോടു കൂടിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോ എന്നിവയാണ് ഈ ഇവിയുടെ മറ്റ് പ്രധാന സവിഷേതകൾ.

20 kWh അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തിന് ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ എംജി കോമറ്റിന് സഞ്ചരിക്കാനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 45 കുതിരശക്തിയുള്ള ഒരൊറ്റ റിയർ-ആക്‌സിൽ മോട്ടോർ ഉപയോഗിച്ചാകും എംജി പ്രവർത്തിക്കുകയെന്നാണ് സൂചനകൾ. എന്നാൽ, ഇതേക്കുറിച്ചുള്ള യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല.

സിറ്റി യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനത്തിനെ ചെറിയ വലിപ്പത്തിൽ ഒരുക്കുന്നത്. 2.9 മീറ്റർ ആയിരിക്കും കാറിന്റെ നീളം. ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിനുള്ളത്. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിന്‍റെ പ്രത്യകതകളാണ്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും ഈ കുഞ്ഞൻ ഇവിയുടെ പ്രത്യേകതകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker