കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ നമസ്‌കാരം സംഘടിപ്പിച്ച 23 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് നിരോധനം ലംഘിച്ച് ഇവര്‍ സമീപത്തെ സ്‌കൂളില്‍ ജുമ നമസ്‌കാരം നടത്തിയത്. ഇതറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ സാമൂഹ്യ അകലം പാലിച്ചാണ് ജുമ നടത്തിയതെന്നായിരുന്നു അവരുടെ വിശദീകരണം.
<p>പോലീസ് അകത്ത് കയറി നോക്കിയപ്പോള്‍ സാമുഹിക അകലം പാലിച്ചില്ലെന്നും അകത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിയില്‍ ജുമ നമസ്‌കരിക്കാനാകാത്ത സാഹചര്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്‌കൂളില്‍ ജുമ നമസ്‌കാരം സംഘടിപ്പിച്ചത്.</p>
<p>കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധാനാലയങ്ങള്‍ അടച്ചിടണമെന്നും മതചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് ഇവര്‍ ജുമ നമസ്‌കാരം സംഘടിപ്പിച്ചത്.</p>