News
പ്രതിശ്രുത വരനുമായുള്ള വീഡിയോ കോളിനിടെ വാക്കുതര്‍ക്കം; 22കാരി ജീവനൊടുക്കി
കൊല്‍ക്കത്ത: പ്രതിശ്രുത വരുമായുള്ള വീഡിയോ കോളിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് 22കാരി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബന്‍സിഹാരിയിലാണ് സംഭവം. നന്ദിത റോയി എന്ന യുവതിയാണ് മരിച്ചത്.
പ്രതിശ്രുത വരന്‍ ബാബു ദാസുമായുകള്ള വീഡിയോ കോളിനിടെ വാക്കു തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബാബു ദാസ് പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് വീട്ടിലെത്തിയപ്പോഴേക്കും വൈകിയിരുന്നു.
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മകള്‍ ജീവനൊടുക്കിയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ ബാബു ദാസിനെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News