News
വീണ്ടും ജയിലില്‍ കിടക്കാന്‍ ആഗ്രഹം! പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ 22കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ 22 വയസുകാരന്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ സല്‍മാന്‍ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചശേഷം പ്രധാനമന്ത്രിയെ വധിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ഡല്‍ഹിയിലെ ഖജുരി ഖാ എന്ന സ്ഥലത്ത് നിന്നാണ് ഫോണ്‍ വിളിച്ചതെന്ന് മനസിലാക്കിയ പോലീസ് യുവാവിനെ പിടികൂടി. വീണ്ടും ജയിലില്‍ പോകാന്‍ ആഗ്രഹമുള്ളതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തി.
നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുകയാണ് സല്‍മാന്‍. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇന്റലിജന്‍സ് വൃത്തങ്ങളും സല്‍മാനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News