KeralaNews

ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചു; ഇരുപതുകാരന്‍ അറസ്റ്റില്‍

ഇടുക്കി: ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ചതിന് 20 വയസ്സുകാരന്‍ അറസ്റ്റില്‍. ഇടുക്കി കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയയാക്കി.

കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button