26.9 C
Kottayam
Sunday, April 28, 2024

20കാരിയായ ഇസ്രയേൽ സൈനിക കുത്തേറ്റുമരിച്ചു,16 കാരനെവെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

Must read

ടെൽ അവീവ്: ഇസ്രയേൽ-പലസ്തീൻ യുദ്ധം തുടരുന്നതിനിടെ 20 കാരിയായ ഇസ്രയേൽ അതിർത്തി പൊലീസ് ഉദ്യോഗസ്ഥയെ 16കാരനായ പലസ്തീൻ ബാലൻ കുത്തിക്കൊലപ്പെടുത്തി. എലിഷേവ റോസ ഇഡ ലുബിൻ എന്ന സൈനികയാണ് മരിച്ചത്. കിഴക്കൻ ജറുസലേമിലെ ബാലനാണ് പൊലീസുകാരിയെ കുത്തിക്കൊലപ്പെടുത്തിയത്.

ബാലനെ ഇസ്രയേൽ പൊലീസ്  വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു. ജറുസലേമിലെ പഴയ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലീസുകാരിക്ക് കുത്തേറ്റതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരിച്ചു. 2021-ൽ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് ഇവർ. 2022-ൽ കരസേനയുടെ ഭാഗമായ ഇസ്രായേൽ ബോർഡർ പൊലീസിൽ ചേർന്നു. കുടുംബമില്ലാതെ ഒറ്റക്കായതിനാൽ ഏകാന്ത സൈനിക എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. 

ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ തുടരുന്ന സൈനിക ആക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ നാലായിരത്തിലേറെയും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week