എറണാകുളം:ജില്ലയിൽ ഇന്ന് 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നും / അന്യ സംസ്ഥാനത്തു നിന്നും വന്നവർ
• ജൂൺ 27 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള കുട്ടമ്പുഴ സ്വദേശിനി
• ജൂൺ 24 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള വൈറ്റില സ്വദേശി
• ജൂൺ 24 ന് ചെന്നെ കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 51 വയസ്സുള്ള തമിഴ്നാട് സ്വദേശി
• ജൂലൈ 9 ന് മുംബൈ – ഹൈദ്രബാദ് – കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുളള മഹാരാഷ്ട്ര സ്വദേശി
• ജൂലൈ 8 ന് തായ് വാനിൽ നിന്നും എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി യായ 46 വയസ്സുള്ള കപ്പൽ ജീവനക്കാരൻ
സമ്പർക്കം വഴി രോഗം ബാധിച്ചവർ
• തൃശ്ശൂർ ജില്ലയിൽ ജോലി ചെയ്തുവരുന്ന 52 വയസ്സുള്ള ആലുവ സ്വദേശിനി.
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ 45 വയസ്സുള്ള കുടുംബാംഗം
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതും ആലുവയിലുളള അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ സഹ പ്രവർത്തകരായ 54 വയസ്സുള്ള എടത്തല സ്വദേശി, 38 വയസ്സുള്ള വാഴക്കുളം സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 50 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 40 വയസ്സുള്ള കീഴ്മാട് സ്വദേശി
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി , 54 വയസ്സുള്ള കരുമാല്ലൂർ സ്വദേശി, 49 വയസ്സുള്ള ശ്രീ മൂലനഗരം സ്വദേശി, 39 വയസ്സുള്ള കീഴ്മാട് സ്വദേശി, 46 വയസ്സുള്ള നീലീശ്വരം – മലയാറ്റൂർ സ്വദേശി, 33 വയസ്സുള്ള വടക്കേക്കര സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു:
• ആലുവയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പാളായ 52 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി, ഇവരുടെ 25 വയസ്സുള്ള കുടുംബാംഗം.
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 61 വയസുള്ള ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 26 വയസുള്ള ചെല്ലാനം സ്വദേശിനി.
• ഇന്നലെ കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.
• ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികളും, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള ഏലൂർ സ്വദേശിനിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു.