KeralaNewsRECENT POSTS
അയല്‍വാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ ഫ്‌ളാഷ് മിന്നി; മാന്നാറില്‍ 18കാരന് കിട്ടിയത് എട്ടിന്റെ പണി
മാന്നാര്‍: അയല്‍വാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 18കാരന്‍ അറസ്റ്റില്‍. ചെന്നിത്തല അടക്കത്ത് വീട്ടില്‍ പരേതനായ പ്രഭാകരന്റെ മകന്‍ പ്രവീണി(ഉണ്ണി ) നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതി കുളിക്കാന്‍ മുറിയിലേക്ക് കയറിയ തക്കം നോക്കി പ്രതി മൊബൈല്‍ വെന്റിലേഷനില്‍ വച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ മൊബൈലില്‍ നിന്നും ഫ്‌ളാഷ് മിന്നിയതിനെ തുടര്‍ന്ന് പെട്ടെന്ന് യുവതി ബഹളം വക്കുകയും വീട്ടുകാര്‍ ഓടിയെത്തുകയുമായിരുന്നു.
എന്നാല്‍ ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മാന്നാര്‍ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ മൊബൈല്‍ കണ്ടെടുത്തു. തുടര്‍ന്ന് രാവിലെ പ്രതിയെ വീട്ടില്‍ നിന്നു പിടികൂടി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News