26.7 C
Kottayam
Tuesday, April 30, 2024

ലൈസന്‍സടക്കം 18 ആര്‍.ടി.ഒ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

Must read

ന്യൂഡല്‍ഹി: 18 ആര്‍.ടി.ഒ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലേണേഴ്‌സ് ലൈസന്‍സും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും ഉള്‍പ്പടെയുള്ള സേവനങ്ങളാണ് ഇനി ഓണ്‍ലൈനിലൂടെ നടത്താനാവുക. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാവും ഓണ്‍ലൈന്‍ സേവനം നടപ്പാക്കുക. ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

ഓണ്‍ലൈനിലേക്ക് മാറ്റുന്ന സേവനങ്ങള്‍ ഇവ; ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സിയിലും ലൈസന്‍സിലും വിലാസം മാറ്റല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, ലൈസന്‍സില്‍ നിന്ന് വാഹനത്തിന്റെ തരം മാറ്റല്‍, താല്‍ക്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷ, ഫുള്‍ ബോഡിയുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഡ്യൂപ്ലിക്കേറ്റ് ആര്‍സി അപേക്ഷ, ആര്‍സിക്ക് എന്‍ഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവരകാശം മാറ്റല്‍ നോട്ടീസ്, ഉടമസ്ഥാവകാശം മാറ്റല്‍, ആര്‍സിയുടെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അംഗീകൃത കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പഠിക്കാന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ മാര്‍ക്കും, ഹയര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റ് എന്‍ഡോഴ്‌സ്‌മെന്റ്, ഹയര്‍ പര്‍ച്ചേഴ്‌സ് എഗ്രിമന്റ് അവസാനിപ്പിക്കല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week