ഡൽഹി:മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ വൻ തോതിൽ തെളിവ് നശിപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നടന്ന കാലയളവിൽ തെളിവായ 170 ഫോണുകൾ നശിപ്പിക്കപ്പെട്ടു.
സമൻസ് നൽകിയെങ്കിലും കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണവുമായി സഹകരിക്കാഞ്ഞതോടെയാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് കെജ്‌രിവാൾ ആരോപിക്കും പോലെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News