ശ്രീനഗർ: മൂന്ന് കുടുംബങ്ങളിലെ 17 അംഗങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമം സന്ദർശിച്ചു. മരിച്ചവരുടെ വീടുകളിലടക്കം കേന്ദ്ര സംഘം സന്ദർശനം നടത്തി. ഡിസംബർ 7 നും ജനുവരി 19 നും ഇടയിൽ രജൗരി പട്ടണത്തിൽ നിന്ന് 55 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിൽ നടന്ന മരണങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മന്ത്രാലയ സംഘത്തെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 7 ന് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിലെ5 പേർ മരിച്ചിരുന്നു. ഫസൽ ഹുസൈനും നാല് മക്കളുമാണ് മരണപ്പെട്ടത്. 45 ദിവസം കഴിഞ്ഞപ്പോൾ ഗ്രാമത്തിലെ മരണങ്ങളുടെ എണ്ണം 17 ആയി. തുടർച്ചായയുള്ള 17 മരണം ഗ്രാമത്തിലെ പേടിയിലാഴ്ത്തി. മരിച്ചവരിൽ ഏറെയും ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും മരണകാരണങ്ങൾ മനസ്സിലാക്കാനും രാജ്യത്തെ ഏറ്റവും പ്രശ്സ്തമായ ചില സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നാണ് വിവരം. പനി, ഓക്കാനം, ബോധക്ഷയം എന്നീ ലക്ഷങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കുന്ന ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത് എന്നാണ് അധികൃതർ പറയുന്നത്.
മരണകാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍, തത്കാലം വിവാഹംപോലെ ആളുകള്‍ ഒരുമിച്ച് കൂടുന്ന പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്ന് അധികൃതര്‍ ഗ്രാമീണര്‍ക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. മരിച്ചവരുടെ സാമ്പിളുകളിൽ ചില ന്യൂറോടോക്സിനുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
മരിച്ചവരുടെ സാമ്പിളുകളിൽ ചില ന്യൂറോടോക്സിനുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മരണ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനാൽ കോവിഡ് 19 പകർച്ച വ്യാധി സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹമോ മരിച്ചവരുടെ മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട പരിപാടികളോ നടത്തുന്നത് നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഗ്രാമത്തിലെ ഒരു നീരുവയിലെ വെള്ളത്തിൽ ചില കീടനാശിനികൾ ഉള്ളതായി ടെസ്റ്റ് ചെയ്യതിന് പിന്നാലെ അധികൃതർ ഇത് അടച്ചിട്ടുണ്ട്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഗ്രാമത്തിലുള്ളവർക്ക് അധികൃതർ ശുദ്ധ ജലം നൽകുന്നുണ്ട്.