KeralaNews

കോട്ടയത്ത് പതിനാറുകാരനെ കുളക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ചൂണ്ടയിടാന്‍ പോയ 16 കാരനെ കുളക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമണ്ണിയിലുള്ള പാറക്കുളത്തിലാണ് സംഭവം. നെല്ലളപ്പാറ വൈക്കുന്നില്‍ ധര്‍മ്മരാജിന്റെ മകന്‍ പവന്‍(16) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് കുളത്തില്‍ ചൂണ്ടയിടാനായി പവന്‍ പോയതെന്ന് വീട്ടുകാര്‍ പറയുന്നു.

<p>എന്നാല്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് പവന്റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തുകയായിരിന്നു. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നു ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.</p>

<p>ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker