മലപ്പുറം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിൽ മനംനൊന്ത് പതിനാറുകാരി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാൻ ചെയ്യാൻ ശ്രമിച്ചു. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന് യുവാവിനും, പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കുമെതിരെ കേസെടുക്കണമെന്ന് ചൈൽഡ്‌ലൈൻ റിപ്പോർട്ട് നൽകി. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
11നു രാത്രി ഒൻപതോടെയാണ് കുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. സിസിടിവിയിലൂടെ ഇതുകണ്ട ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ഇവരെ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News