NationalNews

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് തിരിച്ചടി; 22 കോടിയുടെ 15,000 ചെക്കുകള്‍ മടങ്ങി

അയോധ്യ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ച 15,000ത്തോളം ചെക്കുകള്‍ മടങ്ങി. ഇതിന്റെ മൂല്യം ഏതാണ്ട് 22 കോടിയോളമെന്നാണ് രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ശേഖരിക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സാങ്കേതിക പ്രശ്‌നങ്ങളും, ചെക്ക് നല്‍കിയ വ്യക്തിയുടെ അക്കൌണ്ടില്‍ പണമില്ലാത്തതുമാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മാറ്റാന്‍ പറ്റുന്ന ചെക്കുകള്‍ ആ തരത്തില്‍ തന്നെ പണമാക്കുവാന്‍ ബാങ്കുകളുമായി ശ്രമം നടത്തുന്നുണ്ട്. മറ്റുള്ള ഭക്തരോട് വീണ്ടും പണം സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെടും.’ ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര വെളിപ്പെടുത്തുന്നു.

മടങ്ങിയ ചെക്കുകളില്‍ 2,000ത്തോളം ചെക്കുകള്‍ അയോധ്യയില്‍ നിന്ന് തന്നെ സ്വീകരിച്ചവയാണ്. വിശ്വ ഹിന്ദു പരിഷത്ത്കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button