News

കോഴിക്കോട് ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെ പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് വീണത്. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാംഅപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച പ്രയാന്‍ മാത്യൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker