പതിനാലുകാരി നാലുമാസം ഗര്‍ഭിണി! എച്ച്.ഐ.വി പോസറ്റീവ്; പീഡനത്തിന് ഇരയാക്കിയത് രണ്ടാനച്ഛന്‍
ചെന്നൈ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. മധുരയിലെ ടി കട്ടുപട്ടി സ്വദേശിയായ രാമമൂര്‍ത്തിയാണ് പിടിയിലായത്. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 14കാരിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രണ്ടാനച്ഛന്‍ തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്ന വിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞത്. അതേസമയം, നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി എച്ച്.ഐ.വി പോസിറ്റീവാണെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വര്‍ഷങ്ങളായി പെണ്‍കുട്ടിയെ നിരന്തരം പ്രതി നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ഇയാള്‍ കുട്ടിയെഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒമ്പതുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മാതാവ് കേരളത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രാമമൂര്‍ത്തിയെ കണ്ടുമുട്ടുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാവും രാമമൂര്‍ത്തിയും വിവാഹം കഴിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് താമസം മാറുകയായിരുന്നു.