താനെ: പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഭിവണ്ടി സ്വദേശിയാണ് അറസ്റ്റിലായത്. 14കാരന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം ഈ വിഷയവുമായി ബന്ധപ്പെട്ട് കുട്ടിയെ പലതവണ വിലക്കിയിരുന്നു. എന്നിട്ടും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ സഹോദരന്‍ പതിനാലുകാരനെ കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു കൊല നടത്തിയത്. സഹേദരന്‍ പതിനാലുകാരനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം മൃതദേഹം പൈപ്പ് ലൈനിന് അടിയില്‍ ഒളിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News