റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12കാരിയാണ് കൊല്ലപ്പെട്ടത്. ദുംക ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
ട്യൂഷന് പഠനത്തിനായി പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
കേസ് അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനകൊലപാതകമാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News