മംഗളൂരു: പാകിസ്താനിലേക്ക് കടക്കുന്നതിനായി രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികള്‍ ആലപ്പുഴയിലെത്തിയതായി കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ശ്രീലങ്ക വഴിയാണ് തീവ്രവാദികള്‍ കടല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിയതെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക തീരദേശ അതിര്‍ത്തികളില്‍ അതിജാഗ്രതാനിര്‍ദേശം നല്‍കയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.
തീരദേശത്ത് മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകാരോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്ന് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവില്‍ ഉള്‍പ്പെടെ കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News