കൂടത്തായി കൊലപാതക പരമ്പര: ബന്ധുക്കള്‍ ഉള്‍പ്പെടെ 11 പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കൂടത്തായില്‍ ഒരേ കുടുംബത്തിലെ ആറു പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ ബന്ധുക്കളും ജോളിയുടെ സുഹൃത്തുക്കളും ഉള്‍പ്പെടെ 11 പേര്‍ നിരീക്ഷണത്തില്‍. കേസിലെ ഒന്നാംപ്രതി ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 11 പേരുടെ പങ്ക് പോലീസ് പരിശോധിക്കുന്നത്. ഇതുവരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിലുണ്ട്. ജോളിയുടെ ഫോണ്‍ രേഖകള്‍ പോലീസ് ശേഖരിച്ചു. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരിക്കാന്‍ ടോം തോമസിന്റെ വീട്ടില്‍ പരിശോധന നടത്തി. ശേഷം പോലീസ് വീട് പൂട്ടി സീല്‍ ചെയ്തു.
അതേസമയം കുറ്റകൃത്യത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവന്ന് ജോളി മൊഴി നല്‍കിയതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്. ബന്ധുക്കളെ ഇല്ലാതാക്കാന്‍ ജോളി സൈനെയ്ഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായ വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ കൂടത്തായി കൊലപാതകപരമ്പരയില്‍ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്.