മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. 11 രോഗികള്‍ വെന്തുമരിച്ചു. അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.
അപകടം നടക്കുമ്പോള്‍ ഏകദേശം 25 ഓളം പേര്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീ മറ്റ് വാര്‍ഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഏകദേശം അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News