തിരുവനന്തപുരം:കൊവിഡുമായി ബന്ധപെട്ടു ഇത് വരെ പെന്‍ഷനോ മറ്റു ധന സഹായങ്ങളോ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വിതരണം ചെയ്യുന്നത് പദ്ധതിയില്‍ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റര്‍ കേരളയുടെ സോഫ്റ്റ്‌വെയറിലെ ചില തകരാറുകള്‍ കാരണം ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ അപാകത കടന്നുകൂടിയതായി ശ്രദ്ധയില്‍ പെട്ടു. ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന് നല്‍കിയിട്ടുണ്ട്
ആയതിനാല്‍ നിലവിൽ റേഷൻ കടകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും അയച്ചു നൽകിയ പട്ടിക റദ്ദാക്കുന്നു. ഗുണഭോക്താക്കളുടെ പുതുക്കിയ ലിസ്റ്റ് അടുത്തയാഴ്ച പ്രസദ്ധീകരിക്കും. അതിനു ശേഷം തുകയുടെ വിതരണം മെയ് 20 മുതല്‍ ആരംഭിക്കുന്നതായിരിക്കും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News