ഫ്ളാറ്റില്‍നിന്നും 10 കിലോ സ്വര്‍ണം കവർന്നു: ജീവനക്കാരൻ ഉൾപ്പെടെ പിടിയിൽ
കോഴിക്കോട്: സ്വര്‍ണവ്യാപാരിയുടെ ഫ്‌ളാറ്റില്‍നിന്ന് പത്തുകിലോയിലധികം സ്വര്‍ണം കവര്‍ന്ന കേസില്‍ 3 പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത് , പര്‍വീണ്‍ സിങ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ച നടന്ന ഫ്‌ളാറ്റിലെ ജീവനക്കാരായിരുന്നു ജിതേന്ദ്ര സിങ്. കോഴിക്കോട് കസബ സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സ്വര്‍ണവ്യാപാരിയുടെ പതിനൊന്നാം നിലയിലെ ഫ്‌ളാറ്റില്‍ കയറി ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌തെന്നതായിരുന്നു പരാതി. ഇതില്‍ കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവസ്ഥലത്തെ സി.സി.ടി.വികളും മറ്റും പരിശോധിച്ചതില്‍ ആസൂത്രിതമായിട്ടാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് സ്വര്‍ണവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.