തിരുവനന്തപുരം: കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എഎസ്‌ഐ വില്‍സന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. അതേസമയം വില്‍സണെ വെടിവയ്ക്കും മുന്‍പ് പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാലില്‍ ഉള്‍പ്പെടെ രണ്ട് തവണയാണ് വെട്ടിയത്. തൊട്ടടുത്തുനിന്നാണ് വില്‍സണെ വെടിവച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
നാല് തവണയാണ് വില്‍സണുനേരെ പ്രതികള്‍ നിറയൊഴിച്ചത്. രണ്ട് വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുവന്നു. മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരു വെടിയേറ്റത് വയറ്റിലുമാണ് തുളച്ചുകയറിയത്. ഇതിനിടെ കേസില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരും പൂന്തുറ സ്വദേശി റാഫിയുമാണ് പിടിയിലായത്.