NationalNews

ഹിൻഡെൻബർഗിന്റെത് അടിസ്ഥാനരഹിതമായ ആരോപണം; വ്യക്തിഹത്യാ ശ്രമം, വിശദീകരണവുമായി മാധവി ബുച്ച്‌

ന്യൂഡൽഹി: ഹിൻഡെൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് നിഷേധിച്ച് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും. തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയിൽ അറിയിച്ചു.

തങ്ങൾക്കെതിരേ ഹിൻഡെൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് ദുസ്സൂചനയോടു കൂടിയാണെന്നും മാധബി ബുച്ച് പ്രസ്താവനയിൽ അറിയിച്ചു. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്ന് അറിയിച്ച മാധബിപുരി ബുച്ച് വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും കൂട്ടിച്ചേർത്തു. ഹിൻഡൻബെർഗിനെതിരേ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന്റെ പ്രതികരമായാണ് ഈ വ്യക്തഹത്യയെന്നും മാധബി പുരി ബുച്ച് കൂട്ടിച്ചേർത്തു.

അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണം. ഇവർക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസിൽബ്ലോവർ രേഖകളും പുറത്തുവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker